ഐ.എസ്.ആർ.ഒയിലെ മുൻ പ്രമുഖ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Former ISRO scientist M.K. Abdul Majeed passes away

 തിരുവനന്തപുരം : ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം ‘ലുമിയർ’ വീട്ടിൽ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു. ദീർഘകാലം ഐ.എസ്.ആർ.ഒയിൽ സേവനം അനുഷ്ഠിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം വിവിധ പദ്ധതികളിൽ പങ്കാളിയായി. മലപ്പുറം പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ പരേതനായ ബാപ്പുട്ടിയുടെ മകനാണ്.

തിരുവനന്തപുരം മുസ്‍ലിം അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകൾ ആരിഫയാണ് ഭാര്യ. ജസ്റ്റിസ് സി.കെ. അബ്ദുറഹീം ഭാര്യ സഹോദരനാണ്. മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു. മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ. ഖബറടക്കം ശനിയാഴ്ച രാത്രി 7.30ന് പാളയം ജുമാ മസ്ജിദിൽ നടക്കും. 

Tags