മിഷൻ ചക്കക്കൊമ്പൻ ; ഉദ്യോഗസ്ഥർ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു; മന്ത്രി ഷിബു ബേബി ജോൺ

S

അതേസമയം മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ.ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. SOP പ്രകാരമുള്ള നടപടികളുമായിട്ടാണ് മുന്നോട്ടു പോയത്.

ദൗത്യം വിജയകരമാകാനുള്ള ഏത് തീരുമാനങ്ങളും അവർക്ക് എടുക്കാനുള്ള അധികാരം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 3 ദിവസം പരിശ്രമിച്ച് ഫലം കാണാതായപ്പോൾ ദൗത്യം നിർത്തിവെക്കണമെന്ന് തീരുമാനിച്ചത്.ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദം നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു.

മൂന്നാം ദിവസവും ഫലം കണ്ടില്ലെങ്കിൽ ദൗത്യം താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നത് രണ്ടാം ദിനം രാത്രി തന്നെ തീരുമാനിച്ചതാണ്. ഇത് ഇന്ത്യ പാകിസ്താൻ യുദ്ധം ഒന്നുമല്ലല്ലോ?നാടിന്റെ നന്മയ്ക്ക് എന്ന് തോന്നുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നിര്ബന്ധിതമാകുക മന്ത്രി പറഞ്ഞു.

അതേസമയം മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ.ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടിയേറ്റ ശേഷം ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്.

ഇന്നലെ രാത്രി മുഴുവൻ ആന വനത്തിനുള്ളിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. അത്തരത്തിൽ ആന വനത്തിനുള്ളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്.

Tags