മിഷന്‍ ചക്കക്കൊമ്പന്‍ ; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

chakkakomban

പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.

ഇടുക്കി: ചക്കക്കൊമ്പന്‍ എന്ന കാട്ടാനെയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ ദൗത്യം പുരോഗമിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലേക്ക് കൊമ്പനെ എത്തിച്ച ശേഷം മയക്കുവെടി വയ്ക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.മിഷന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.

 ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്തത്. എന്നാൽ ഇവിടെനിന്ന് ആനയിറങ്കൽ അണക്കെട്ടിന്റെ ഭാഗത്തേക്കുപോയ ആന പിന്നീട് ജലാശയത്തിലേക്ക് ഇറങ്ങി. ഇവിടെനിന്ന് ആനയെ മറുകരയിൽ എത്തിക്കുകയാണ് ഓപ്പറേഷന്റെ അടുത്ത ഘട്ടം.

ഇന്നലെ രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മിഷന് മുന്നോടിയായി, സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ചക്കക്കൊമ്പന്‍ മിഷന്‍ കണക്കിലെടുത്ത്‌നാളെ മുതല്‍ വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവയും നിരോധിച്ചു. ചക്കക്കൊമ്പന്‍ ദൗത്യത്തിന് പൂര്‍ണ്ണസജ്ജരായതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Tags