കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

death
death

ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ നിന്നും ഇയാളെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴയില്‍ കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിമല്‍കുമാര്‍ ഭാര്യ വീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍ നിന്ന് വ്യഴാഴ്ച ജോലിക്കായി പോയി ഏറെ വൈകിയും തിരിച്ച്‌ വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പെട്ടതായി സമീപവാസികളില്‍ ചിലര്‍ അറിയിച്ചിരുന്നു.

tRootC1469263">

ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ നിന്നും ഇയാളെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൂര്യയാണ് വിമല്‍കുമാറിന്റെ ഭാര്യ. ആര്യന്‍ ഏക മകനാണ്.

Tags