കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

D

യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കള്‍ ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കോട്ടയം:  കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുമാരനല്ലൂർ കടവില്‍ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കള്‍ ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു.ഇന്നു രാവിലെ ഏഴു മണിയോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്കു സമീപം മീനച്ചിലാറിന്റെ കൈവഴിയില്‍ കണ്ടെത്തിയത്. പിന്നാലെ, കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെത്തിച്ചു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Tags