കോഴിക്കോട് ഉള്ളിയേരിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Minor girl raped; accused arrested by police

മാർച്ച്‌ 13-ന് വീടുവിട്ടിറങ്ങിയ കുട്ടികള്‍ മംഗലാപുരം, ഡല്‍ഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവില്‍ ബംഗളുരുവില്‍ എത്തിയത്. 

കോഴിക്കോട്:  ഉള്ളിയേരിയില്‍ നിന്നും കാണാതായ വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവില്‍ ബംഗളുരുവിലെ യശ്വന്തപുരത്ത് വെച്ച്‌ കണ്ടെത്തി. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. മാർച്ച്‌ 13-ന് വീടുവിട്ടിറങ്ങിയ കുട്ടികള്‍ മംഗലാപുരം, ഡല്‍ഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവില്‍ ബംഗളുരുവില്‍ എത്തിയത്. 

കോഴിക്കോട് റൂറല്‍ എസ്പി ഫാറാഷ് ഐപിസ് , പേരാമ്പ്ര ഡിവൈഎസ്പി ആഗസ്റ്റിൻ എന്നിവരുടെ മേല്‍നോട്ടത്തില്‍ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എം ആണ് കേസിന്റെ അന്വേഷണം നടത്തിയത്.

കോഴിക്കോട്, എറണാകുളം, മലപ്പുറം,മംഗലാപുരം, ബാംഗ്ലൂർ,ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ ബാംഗ്ലൂരില്‍ വച്ച്‌ കണ്ടു തിരിച്ചറിയുകയായിരുന്നു.

കുട്ടികള്‍ സഞ്ചരിച്ച മോട്ടോർസൈക്കിള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ലിങ്ക് റോഡില്‍ വെച്ച്‌ അത്തോളി പൊലീസ് കണ്ടെത്തിയതില്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോയത്

Tags