ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
Updated: Apr 10, 2026, 13:04 IST
കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 2000 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി .നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ.ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്
കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 2000 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയത്
.jpg)


