വീട്ടുകാരുമായി പിണങ്ങി സ്‌കൂൾ ബാഗുമെടുത്ത് ഇറങ്ങിപ്പോയി; മലപ്പുറത്ത് 12കാരനെ കാണാനില്ല
Jun 21, 2025, 09:45 IST
മലപ്പുറം: വളാഞ്ചേരിയിൽ നിന്നും പന്ത്രണ്ടുവയസ്സുകാരനെ കാണ്മാനില്ല. സ്‌കൂളിൽ നിന്നും വന്നതിന് ശേഷം വീട്ടുകാരുമായി പിണങ്ങിയിരുന്നു.തുടർന്ന് ബാഗുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വളാഞ്ചേരി സ്വദേശി ഷിഹാബിന്‌റെ മകൻ ഷാദിലിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതലാണ് ഷാദിലിനെ കാണാതായത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. കുട്ടിയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവർ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലോ 7907388314 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
.jpg)


