കിളികൊല്ലൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

Missing Plus Two student found dead in Kilikollur
Missing Plus Two student found dead in Kilikollur

കിളികൊല്ലൂർ:കൊല്ലത്ത് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് വീടിനടുത്തുള്ള കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ പറയുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അച്ഛൻ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

tRootC1469263">

വെള്ളിയാഴ്ച ഉച്ചയോടെ അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിനു സമീപം പരിശോധന നടത്തിയപ്പോൾ ഓടയ്ക്കു സമീപം ചെരിപ്പ് കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കാടുമൂടിയ ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപത്തെ ഉയർന്ന ഭാഗത്തെ വഴിയിലൂടെ നടന്നുപോകുമ്പോൾ കാൽവഴുതി താഴേക്കു വീണതാകാമെന്നു സംശയിക്കുന്നു. അന്വേഷണം നടത്തിവരുകയാണെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നന്ദ.
 

Tags