അറിയാതെ പോകരുതേ ഈ തൊഴിലവസരങ്ങൾ..

job vaccancy
job vaccancy

കേരളത്തിലെ തൊഴിലന്വേഷകർക്ക് വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാൻ സുവർണ്ണാവസരം. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ വിമുക്ത ഭടന്മാർക്കായി ഗേറ്റ്മാൻ തസ്തികയിലേക്കും, ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ, വയനാട് ജില്ലാ ഓഫീസുകളിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

tRootC1469263">

അക്കൗണ്ട്‌സ് അസിസ്റ്റന്റ്

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂര്‍, വയനാട് ജില്ലാ കാര്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ക്ലീന്‍ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2724600

Tags