'പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു'; വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു

Case of attack on former Health Minister Veena George; Police find no evidence of attempted murder

വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു.

തിരുവന്തപുരം: മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് പരാതി നല്‍കിയത്. 

വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. കള്ളമൊഴി നല്‍കാന്‍ വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചു. വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

തന്നെ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്ന് ഗണ്‍മാന്‍ അഭിലാഷ് എസ്‌ഐടിക്ക് നല്‍കിയ പുതിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. 

Tags