കാറിടിച്ചിട്ടും നിസാര പരിക്ക് ; ചക്ക കൊമ്പനെ നിരീക്ഷണം തുടരുന്നു

google news
chakka komban

ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വനംവകുപ്പ്. കാറിടിച്ച ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂ. നിലവില്‍ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്കാണ് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാറിടിച്ചത്.

ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും കാറിലുണ്ടായിരുന്നു. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവര്‍. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

Tags