ക്ഷേത്രത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; പൂജാരിക്ക് അഞ്ചു വര്‍ഷം തടവും പിഴയും

google news
arrest

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് 5 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂര്‍ പൈന്‍കുളം അഴംകുളം കുളത്തുവിളൈ വീട്ടില്‍ വിപിനെ (34) ആണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.

വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്. 5 വര്‍ഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. 
 

Tags