എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി മിന്നൽ മുരളിയിലെ 'ജോസ്മോൻ'
ചളവറ: എസ്എസ്എൽസി പരീക്ഷയിൽ മിന്നൽ മുരളിയിലെ 'ജോസ്മോന്' മിന്നും ജയം'. വാണിയംകുളം ടിആർകെഎച്ച്എസ്എസിലെ വിദ്യാർഥിയും ബാലതാരവുമായ വസിഷ്ഠ് ആണ് ഫുൾ എ പ്ലസ് നേടിയത്. സിനിമയുടെ തിരക്കുകൾക്കിടയിലും മിന്നുംജയം സ്വന്തമാക്കിയ കുട്ടി താരത്തിന് നിരവധി പേർ ആശംസകൾ അറിയിച്ചു.
ചെന്നൈയിൽ തമിഴ് സിനിമയായ ‘സൂപ്പർഹീറോ’യുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് എസ്എസ്എൽസി ഫലം അറിയുന്നത്. പ്രധാനവേഷത്തിൽ അഭിനയിക്കുന്ന വസിഷ്ഠ് മൂന്നുമാസത്തോളമായി ഈ സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതുന്നതിന് വേണ്ടി ചിത്രീകരണം നിർത്തിവെച്ച് സിനിമയുടെ സംഘാടകർ സമയം നൽകിയിരുന്നു. മോഡൽപരീക്ഷപോലും വസിഷ്ഠിന് എഴുതാൻ സാധിച്ചിരുന്നില്ല. എന്നിട്ടും ഫുൾ എ പ്ലസ് നേടിയത് കൊച്ചുമിടുക്കന്റെ കഴിവ് ആണെന്ന് സോഷ്യൽമീഡിയയും പറയുന്നു.
വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകനാണ് അച്ഛൻ ചളവറ കയിലിയാട് ശ്രേണികയിൽ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി.
.jpg)

