തങ്ങൾ തെരഞ്ഞെടുത്തയാൾ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടോ എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് : മന്ത്രി വി.എൻ. വാസവൻ

v-n-vasavan

വാഗ്ദാനങ്ങൾ നിറവേറ്റി അതിന്റെ വിശദാംശങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി  വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 2021 മുതൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

തങ്ങൾ തെരഞ്ഞെടുത്തയാൾ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടോ എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഈ അവകാശം മനസിലാക്കി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഏറ്റുമാനൂർ മണ്ഡലത്തിലും ഈ രീതി പിന്തുടരുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി 2021 ജൂലൈ 17ന് ആദ്യത്തെ വികസന ശിൽപ്പശാല നടത്തിയിരുന്നു. ഈ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾകൂടി പരിഗണിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.  2021-2023 കാലയളവിലെ നിർവഹണ പുരോഗതിയുടെ വിശദാംശങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് 2023 ജൂലൈയിൽ ജനസമക്ഷം അവതരിപ്പിച്ചിരുന്നു.

സർക്കാർ സംവിധാനങ്ങളെയും വകുപ്പുകളുടെ പ്രവർത്തനവും കാര്യക്ഷമമായി ഏകോപിപ്പിച്ചാണ് സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതെന്നും കോട്ടയം ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിക്കുന്ന മണ്ഡലം ഏറ്റുമാനൂരാണെന്നും അദ്ദേഹം പറഞ്ഞു.

Tags