ആതുര സേവന രംഗത്ത് ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറി : മന്ത്രി വി.എൻ. വാസവൻ

Kerala has become a state that the world is paying attention to in the field of healthcare services: Minister V.N. Vasavan
Kerala has become a state that the world is paying attention to in the field of healthcare services: Minister V.N. Vasavan

കോട്ടയം:  ആതുര സേവന രംഗത്ത് ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  പാമ്പാടി താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഫാർമസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ആരോഗ്യരംഗത്തെ നേട്ടത്തിനു കാരണം. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ആർദ്രം പദ്ധതി കേരളത്തിലെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

tRootC1469263">

ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം എം. ജി. സർവ്വകലാശാലാ സിൻഡിക്കേറ്റംഗവും കെ.യു.ആർ.ഡി.എഫ്.സി. ചെയർമാനുമായ അഡ്വ. റജി സഖറിയ നിർവഹിച്ചു.

പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എം. കെ. രാധാകൃഷ്ണൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.എം. മാത്യു, മറിയാമ്മ ഏബ്രഹാം, പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. ജോർജ്, ബിജു തോമസ്, പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ഗ്രാമപഞ്ചായത്തംഗം ഷേർളി തര്യൻ, പാമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്,ഡോ. വ്യാസ് സുകുമാരൻ, ഇ. എസ്. സാബു, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ മാത്തച്ചൻ പാമ്പാടി, ടി.ടി. തോമസ്, രാധാകൃഷ്ണൻ ഓണംപള്ളി, സോബിൻ ലാൽ , ഏബ്രഹാം സി. പീറ്റർ, ബിജു പുത്തൻകുളം, ആശുപത്രി സൂപ്രണ്ട് ഡോ. കെ. എ. മനോജ് എന്നിവർ പ്രസംഗിച്ചു.പതിനഞ്ചോളം വികസന പദ്ധതികളാണ് പാമ്പാടി താലൂക്കാശുപത്രിയിൽ നിലവിൽ പൂർത്തീകരിക്കുകയും പ്രവൃത്തികൾ തുടരുകയും ചെയ്യുന്നത്.  
 

Tags