ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം : മന്ത്രി വി.എൻ. വാസവൻ

Actions should be taken to save people from addiction: Minister V.N. Vasavan
Actions should be taken to save people from addiction: Minister V.N. Vasavan

കോട്ടയം:  ലഹരിയുടെ അപകടത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

പുകവലി പൂർണമായും ഇല്ലാതാക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ ലഹരിയെത്തിച്ചു കൊടുക്കുന്ന റാക്കറ്റിനെ ഇല്ലാതാക്കണം. നിയമം മൂലം മാത്രം ഇല്ലാതാക്കാവുന്ന ഒന്നല്ല ലഹരി. ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് അപകടത്തിന്റെ ആഴം ബോധ്യപ്പെടുത്തുകയെന്നതാണ് പ്രധാനം. ലഹരിക്കെതിരായ പ്രചാരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. 

ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ , ഡോ. വ്യാസ് സുകുമാരൻ, എക്സൈസ് സി.ഐ. സന്തോഷ് കുമാർ,സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് എന്നിവർ പ്രസംഗിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ. ജെ. തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറൽ ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. പി.എസ്. ശബരിനാഥ് കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസ്സെടുത്തു.

Tags