കുട്ടികളുടെ വൈബിനൊപ്പം മന്ത്രിയും ; സംസ്ഥാന കലോത്സവ നഗരിയിൽ ‘കൂൾ’ സാന്നിധ്യമായി വി. ശിവൻകുട്ടി

Minister with the vibe of children; V. Sivankutty a 'cool' presence in the state Kalotsava Nagari

തൃശ്ശൂർ : കേരള സ്കൂൾ കലോത്സവ നഗരി മത്സര ചൂടിൽ തിളക്കുമ്പോൾ തിരക്കുകൾക്കിടയിലെ ‘കൂൾ’ സാന്നിധ്യമാകുകയാണ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വേദികളിലൂടെയും മത്സരങ്ങളിലൂടെയും കുട്ടികളുടെ ആവേശത്തിലൂടെയും ഇറങ്ങി അവരോടൊപ്പം സഞ്ചരിക്കുന്ന മന്ത്രിയെ കാണുമ്പോൾ തന്നെ മനസിലാകും ഇത് വെറും ഔദ്യോഗിക സന്ദർശനം മാത്രമല്ലെന്ന്. കലോത്സവത്തിന്റെ ഹൃദയസ്പന്ദനത്തോടൊപ്പം ഉത്തരവാദിത്വത്തോടെയുള്ള പങ്കാളിത്തം ഉപ്പുവരുത്തുകയാണ് അദ്ദേഹം. ന്യൂ ജനറേഷൻ കുട്ടികളോടൊപ്പം എത്തിയപ്പോൾ അവരുടെ വൈബിനൊപ്പം സഞ്ചരിച്ചതാണ് മന്ത്രിയും.

tRootC1469263">

നിമിഷ നേരം കൊണ്ട് മന്ത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച 'പൂക്കി വൈബ്' ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. എല്ലാം സമയബന്ധിതമായും കൃത്യമായും മുന്നേറുന്നതിന്റെ സംതൃപ്തിയാണ് ഈ ‘കൂൾ’ മുഖഭാവത്തിന് പിന്നിലെന്ന് മന്ത്രി തന്നെ തുറന്നുപറയുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ, നൂറുകണക്കിന് വേദികൾ, കൃത്യമായ ക്രമീകരണങ്ങൾ—ഇവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴും യാതൊരു ആശങ്കയുമില്ലാതെ, കലോത്സവത്തെ ആസ്വദിക്കുന്ന മന്ത്രിയുടെ സമീപനം ഏറെ ശ്രദ്ധേയമാണ്.
 

Tags