സിമെറ്റിന് കീഴിൽ 8 പുതിയ നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

Health Minister Veena George says legal action will be taken against false propaganda


സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & ടെക്‌നോളജി (സിമെറ്റ്)യ്ക്ക് കഴിഞ്ഞ 5 വർഷകാലയളവിൽ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ കാലയളവിൽ 8 പുതിയ നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കാൻ സാധിച്ചു. 2400 വിദ്യാർത്ഥികൾ ഇന്ന് സിമെറ്റിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 21 നഴ്‌സിംഗ് കോളേജുകളാണ് സർക്കാർ മേഖലയിൽ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സിമെറ്റ് ആസ്ഥാന മന്ദിരത്തിന്റേയും മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് കെട്ടിടത്തിന്റേയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

സിമെറ്റിലെ എല്ലാ അഡ്മിഷനും എൽ.ബി.എസ്. മുഖേന മെറിറ്റ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സിമെറ്റിൽ 223 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. 150 അധ്യാപക തസ്തികകളും 73 അനധ്യാപക തസ്തികകളും സൃഷ്ടിച്ചു.

വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ കെവി, കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, സിമെറ്റ് ഡയറക്ടർ ഡോ. ആശ. എസ്. കുമാർ, കേരള നഴ്സസ് & മിഡ് വൈഫ്സ് കൌൺസിൽ പ്രസിഡന്റ് അനീസ എസ്.എ., മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. മിനി. ജി എന്നിവർ സംസാരിച്ചു.

Tags