6 പേര്‍ക്ക് പുതുജീവന്‍ നല്‍കി; ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Minister Veena George visited Isaac George's house and paid tributes to him, who gave new life to 6 people
Minister Veena George visited Isaac George's house and paid tributes to him, who gave new life to 6 people

കൊല്ലം  : മസ്തിഷ്ക മരണത്തെ തുടര്‍ന്ന് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്ത് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ പ്രിയ ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഏറെ വേദനാജനകമായ വേർപാടാണ്. അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും സഹോദരങ്ങളേയും കണ്ട് അനുശോചനം അറിയിച്ചു.  കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേർന്നു. ഡി.വൈ.എഫ്.ഐ. വടവുകോട് മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്നു പ്രിയ ഐസക്. തീരാ ദുഃഖത്തിലും ഐസക്കിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കുടുംബത്തിന്റെ നടപടി ഏറ്റവും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
 

tRootC1469263">

Tags