ആർസിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസം: മന്ത്രി വീണാ ജോർജ്

veena

ആർസിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമാണ് ഇതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാന സ്ഥാപനമാണ്. ആർസിസിയെ മുന്നോട്ട് നയിച്ചവരെ ഓർക്കുന്നു. കാൻസർ ഒരു രോഗം മാത്രമല്ല മാനസികവും സാമ്പത്തികവുമായ അവസ്ഥയാണെന്ന് ഡോ. കൃഷ്ണൻ നായർ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

സംസ്ഥാനത്ത് 70000ലധികം കാൻസർ കേസുകളാണ് ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നത്. ആർദ്രം മിഷന്റെ ഭാഗമായ 10 പ്രധാന പദ്ധതികളിൽ ഒന്ന് കാൻസർ പ്രതിരോധമാണ്. പലപ്പോഴും കാൻസർ കണ്ടുപിടിക്കുന്നത് മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലാണ്. ഭയമാണ് ഇതിന് കാരണം. കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കാൻസർ ക്യാമ്പയിൻ ആരംഭിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്‌ക്രീനിംഗ് നടത്തി. 22 ലക്ഷം പേർ സ്‌ക്രീൻ ചെയ്തു. കാൻസർ ഗ്രിഡ്, കാൻസർ സ്യൂട്ട് ആരംഭിച്ചു.

കാൻസർ ചികിത്സയിൽ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ആർസിസിയിലെ കാൻസർ കിടക്കകളുടെ എണ്ണം 500 ൽ നിന്നും 1000 ആക്കാൻ സാധിച്ചു. ആദ്യമായി റോബോട്ടിക് സർജറി ആരംഭിച്ചു. 250 ഓളം സർജറികൾ ചെയ്തു. 8 ലക്ഷത്തോളം ചെലവ് വരുന്ന സർജറികൾ സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. ഹൈപെക്, ബ്രാക്കി തെറാപ്പി തുടങ്ങിയവയും സൗജന്യമായോ മിതമായ നിരക്കിലോ ചെയ്തു കൊടുക്കുന്നു. കാൻസർ ചികിത്സയിൽ ഒരാളും നിസഹായരായി പോകില്ല. 498 കാൻസർ കിടക്കകളിൽ നിനന്നും 2080 കിടക്കകളായി വർധിപ്പിക്കാൻ സാധിച്ചു.

സർക്കാർ ആശുപത്രികളെ തകർക്കുന്ന ശ്രമമാണ് നടക്കുന്നത്. അതാരെ സഹായിക്കാനാണ്. വലിയ വികസനമാണ് സർക്കാർ ആശുപത്രികളിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സ്വാഗതം ആശംസിച്ചു. എം എൽ എ മാരായ കെ. ആൻസലൻ, സി. കെ. ഹരീന്ദ്രൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, ഡി.എം.ഇ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ. ജെ., രജിസ്ട്രാർ കേരള ഹെൽത്ത് യുണിവേഴ്സിറ്റി ഡോ. എസ്. ഗോപകുമാർ, കൗൺസിലർ എസ്. എസ്. സിന്ധു, കെ-സി.ഡി.സി സ്‌പെഷ്യൽ ഓഫീസർ. ഡോ. എസ്.എ. ഹാഫിസ്, ആർ.സി.സി. ഡയറക്ടർ ഡോ. ആർ. രജനീഷ് കുമാർ ഡയറക്ടർ, എന്നിവർ പങ്കെടുത്തു.

Tags