മന്ത്രി വീണ ജോര്‍ജ് ആശുപത്രി വിട്ടു; തുടര്‍ ചികിത്സ തിരുവനന്തപുരത്ത്

Right neck injured, unable to turn head in pain...! Health Minister Veena George continues to be treated in ICU; Police intensify investigation

പുലര്‍ച്ചെ 4 മണിയോടെ മന്ത്രിയും സംഘവും റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലായിരുന്നു യാത്ര.

കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി  വീണ ജോര്‍ജ്ജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് മാറ്റത്തിന് അനുമതി നല്‍കിയത്. പുലര്‍ച്ചെ 4 മണിയോടെ മന്ത്രിയും സംഘവും റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലായിരുന്നു യാത്ര.

tRootC1469263">

രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതായും വി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
 

Tags