സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിർണയ ലാബ് ആരംഭിക്കും :മന്ത്രി വീണാ ജോർജ്

Diagnostic labs will be started in all health centers in the state: Minister Veena George
Diagnostic labs will be started in all health centers in the state: Minister Veena George

മലപ്പട്ടം :കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിവിധ ലാബ് പരിശോധനകൾ ലഭ്യമാക്കുന്ന നിർണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ സംവിധാനമില്ലാത്ത പരിശോധനകൾക്ക് സാമ്പിളുകൾ ജില്ലാ ലാബുകളിലേക്ക് അയച്ച് പരിശോധന ഫലം ബന്ധപ്പെട്ടവരുടെ മൊബൈൽ നമ്പറിൽ ലഭ്യമാക്കും വിധമാണ് നിർണയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. 

tRootC1469263">

2018 മുതൽ താലൂക്ക് ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് നൽകുന്നുണ്ട്. ആർദ്രം മിഷനിലൂടെ സ്‌പെഷ്യലിറ്റി സേവനങ്ങൾ നൽകാനും കഴിയുന്നുണ്ട്. കേരളത്തിലൽ അങ്ങോളമിങ്ങോളം കിഫ്ബി വഴി പുതിയ ആശുപത്രി  കെട്ടിടങ്ങൾ യാഥാർഥ്യമാക്കാനായി. സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകൾക്കും ചികിത്സ ലഭ്യമാക്കുന്നതിനായി സർക്കാർ മേഖലയിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ ശസ്ത്രക്രിയകൾ സാധ്യമാക്കിയതെന്നും മന്ത്രി പറഞു. 'ആരോഗ്യം ആനന്ദം, അകറ്റാം ക്യാൻസർ' ക്യാമ്പയിൻ പ്രകാരം സംസ്ഥാനത്ത് 15 ലക്ഷം സ്ത്രീകൾ ക്യാൻസർ സ്‌ക്രീനിങ്ങിന് വിധേയരായി. ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലൂടെ  സംസ്ഥാനത്ത് ആയുർ ദൈർഖ്യം ഉയർന്ന അരോഗസമൂഹത്തെ സൃഷ്ടിക്കാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു.  

മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൽ രണ്ട് ഒ.പി മുറികൾ, പ്രീ ചെക്ക് റൂം, ഒബ്സർവേഷൻ റൂം, നേഴ്സിംഗ് റൂം, ഡ്രസിംഗ് റൂം, രജിസ്‌ട്രേഷൻ റൂം, മുറികളിലായി അറ്റാച്ച്ഡ് ബാത്ത് റൂമുകൾ, പൊതു ടോയ്‌ലറ്റുകളും, വെയിറ്റിംഗ് ഏരിയ, സ്റ്റെയർ കേസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.25 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. വൈദ്യുതീകരണം ഉൾപ്പെടെ ആകെ ചെലവ് 1.35 കോടി രൂപയാണ്. ചടങ്ങിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ എ അധ്യക്ഷനായി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി, ജില്ലാ മെഡിക്കൽ ഓഫീസർ എം പീയുഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ അനിൽകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ സി പി ബിജോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ സജിത, കെ വി മിനി, എം വി അജ്‌നാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ കെ നിതിൻ, അഡ്വ. എം സി രാഘവൻ, എ പുരുഷോത്തമൻ, പി പി ലക്ഷ്മണൻ, പി പി ഉണ്ണികൃഷ്ണൻ, എം പി രാധാകൃഷ്ണൻ, കെ സാജൻ, ടി പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Tags