ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

sivenkutty
sivenkutty

ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. തെറ്റായി മനസ്സിലാക്കാൻ പാടില്ല. ശെരിയായി തന്നെ പഠിക്കണം.

tRootC1469263">

ഇക്കാര്യത്തിൽ കുട്ടികൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവരെ ഈ വിഷയം പഠിപ്പിക്കുന്നതും പരീക്ഷയെഴുതിക്കാൻ തയ്യാറാക്കുന്നതും. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നുംമന്ത്രി പറഞ്ഞു

Tags