പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു: മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് എത്തിയത്. ഇത് കേരള മോഡലിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ നയത്തിന്റെയും വിജയമാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിനും വലിയ പ്രാധാന്യമാണ് ഇവിടെയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാ കിരണം മിഷന്റെയും ഭാഗമായി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള മഹത്തായ ദൗത്യത്തിലാണ് സംസ്ഥാന സർക്കാറെന്നും അദ്ധേഹം പറഞ്ഞു.
tRootC1469263">1.70 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് ക്ലാസ് മുറികൾ, ലൈബ്രറി റൂം, ടോയിലറ്റ് ബ്ലോക്ക്, ഡിസേബിൾ ടോയിലറ്റ് എന്നിവയും ഒന്നാമത്തെ നിലയിൽ രണ്ട് ക്ലാസ് മുറികൾ, ഒരു ഹാൾ, ടോയിലറ്റ് ബ്ലോക്ക് എന്നിവയുമാണുള്ളത്. പൊതുമരാമത്ത് വകുപ്പാണ് നിർമാണ ചുമതല നിർഹിച്ചത്.
എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർപേഴ്സൺ കല്ലിങ്കിൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ഖദീജ , പി.പി മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ നുബ്ല, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, ജില്ല വിദ്യാഭ്യാസ ഓഫീസർ എസ് വന്ദന, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോജ്, പി ഡബ്ല്യു ഡി അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ ആശിഷ് കുമാർ, തളിപ്പറമ്പ് നഗരസഭ സെകട്ടറി ഇൻ ചാർജ് എസ് സീന, തളിപ്പറമ്പ് ബിപിസി കെ ബിജേഷ്, പ്രധാനധ്യാപകൻ എ പ്രമോദ്, സ്റ്റാഫ് സെക്രട്ടറി വി നൗഷാദ്, പി ടി എ പ്രസിഡന്റുമാരായ കെ മറിയംബി, പി.കെ മുഹ്സിന, പൂർവ വിദ്യാർത്ഥി പ്രതിനിധി കെ.പി ഫിറോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)

