അലന്‍സിയറുടെ വിവാദ പ്രസ്താവന: പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

google news
V Sivankutty

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി.എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

സിനിമ ആയാലും രഷ്ട്രീയമായാലും കായികമായാലും തലപ്പത്ത് ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ചിന്തിച്ചു കാര്യങ്ങള്‍ പറയുന്നതാണ് നല്ലത്.ഇല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ പൊതു സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്നത് നമ്മുക്ക് കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു.

 പുരസ്കാരമായി സ്ത്രീ പ്രതിമ നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം.സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നല്‍കി അപമാനിക്കരുത്. നല്ല അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി സ്പെഷ്യല്‍ അവാര്‍ഡിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് അലന്‍സിയര്‍ വേദിയില്‍ പറഞ്ഞത്

Tags