വന്യജീവി ശല്യം തടയാന്‍ സോളാര്‍ ഫെന്‍സിംഗിന് 50 ലക്ഷം പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Minister Roshi Augustine announces Rs 50 lakh for solar fencing to prevent wildlife harassment
Minister Roshi Augustine announces Rs 50 lakh for solar fencing to prevent wildlife harassment


പാലക്കാട് : വന്യജീവിശല്യം നേരിടുന്ന കാഞ്ചിയാര്‍ പേഴുകണ്ടം മുനമ്പില്‍ ഉള്‍പ്പടെ ഇടുക്കി നിയോജക മണ്ഡലത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പേഴുംകണ്ടം മുനമ്പ് ഭാഗം, പാലാക്കട എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

tRootC1469263">

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം (5,01,135) രൂപയോളം ചെലവഴിച്ചാണ് ഇടുക്കി നിയോജക മണ്ഡലത്തില്‍ 19 സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. 95.21 ലക്ഷം രൂപയാണ് മണ്ഡലത്തില്‍ പദ്ധതിക്കായി വിനിയോഗിച്ചത്.

പേഴുംകണ്ടംമുനമ്പില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു കപ്പലുമാക്കല്‍, തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി കുര്യന്‍, കെ.പി സജി, ജോമോന്‍ പൊടിപാറ, സി.ഡി റെജി, ജിജുമോന്‍ വരിയാത്ത്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

Tags