മെഡിക്കൽ ഷോപ്പുകൾക്ക് മുന്നറിയിപ്പ് , മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുത് : മന്ത്രി രമേശ് ചെന്നിത്തല
Jul 25, 2026, 20:39 IST
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മെഡിക്കൽ ഷോപ്പുകൾക്ക് മുന്നറിയിപ്പ് നൽകി. കൊച്ചി അമൃത ആശുപത്രിയിൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ കൊണ്ട് വെറുതെ ജോലി ചെയ്യിക്കരുതെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ വിഷയത്തിൽ ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം വിശേഷ ദിവസങ്ങൾക്ക് ശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകൾ കാണുന്നത് നാണക്കേടാണെന്ന് ചടങ്ങിൽ സംബന്ധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ജാഗ്രത വേണമെന്ന സന്ദേശമാണ് ഈ പരാതികൾ നൽകുന്നത്.
.jpg)

