എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ’; മന്ത്രി രാജ്‌നാഥ് സിങ്

Rajnath Singh

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.എൽഡിഎഫിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനങ്ങളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രം​ഗത്ത്.  അഴിമതിയുടെ കാര്യത്തിൽ ഇരു മുന്നണികളും സുഹൃത്തുക്കളാണെന്നും പ്രീണന രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും, സ്വർണത്തിന് വേണ്ടി സർക്കാർ അയ്യപ്പനെ മറയാക്കിയെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

മുനമ്പം ഭൂമി പ്രശ്നം ഒരു ജനകീയ വിഷയമായല്ല, മറിച്ച് രാഷ്ട്രീയ ലാഭത്തിനുള്ള ആയുധമായാണ് എൽഡിഎഫും യുഡിഎഫും കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പറവൂരിൽ വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാര്‍ത്ഥി. മുൻ കോണ്‍ഗ്രസ് നേതാവും പറവൂര്‍ നഗരസഭാ മുൻ അധ്യക്ഷയുമായിരുന്ന വത്സല അടുത്തിടെയാണ് ബിജെപിയിൽ ചേര്‍ന്നത്. വി.ഡി. സതീശനും ഇ.ടി. ടൈസൺ മാസ്റ്ററും മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം ലക്ഷ്യമിടുന്നത്. കേരളത്തിലെ ‘സ്വർണ്ണ പൊന്മാന്മാരെ’ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags