സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വൻ കുതതിപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണുണ്ടായതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്ത് വർഷത്തിനിടെ കേരളത്തിൽ വന്ന പുതിയ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ നിരവധിയാണെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പൂർത്തീകരണോദ്ഘാടനവും നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
tRootC1469263">ഇന്ത്യയിൽ റോഡ് നിർമ്മാണത്തിൽ ഏറ്റവും നല്ല ഗുണനിലവാരം ഉറപ്പ് വരുത്താവുന്ന രീതിയായ ബിഎംബിസി റോഡുകൾ കേരളത്തിൽ വന്നുവെന്നും അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡുകൾ ബിഎംബിസി ആക്കണമെന്ന് ലക്ഷ്യം വെച്ചിടത്ത് 60 ശതമാനമാനത്തിലേക്ക് ഉയർത്താനായെന്നും മന്ത്രി പറഞ്ഞു.
മുടങ്ങിപ്പോയ പദ്ധതിയായ ദേശീയപാത 66 യാഥാർഥ്യമായി. അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ നാടിനു സമർപ്പിക്കണമെന്ന് ലക്ഷ്യം വച്ചിടത്ത് ഇപ്പോൾ 150 പാലങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്കായി ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയായ ഒരു കാലമാണിത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 35,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. ഇതിനായി ബജറ്റ് ഫണ്ട് മാത്രമല്ല. കിഫ്‌ബി ഫണ്ട്, നബാർഡ് ഫണ്ട്, റി ബിൽഡ് കേരള, സിആർഐഎഫ് തുടങ്ങിയ പദ്ധതികളിലൂടെയും റോഡ് വികസനം കൂടുതൽ സാധ്യമാക്കാനായി. കിഫ്‌ബി വഴി 528 പദ്ധതികൾക്കായി 46,145 കോടി രൂപയാണ് പൊതുമരാമത്തിന് മാത്രമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാപാതയായ ആയിരംകണ്ണി മുതൽ എംഇഎസ് ചേറ്റുവ വരെ ദൈർഘ്യമുള്ള ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ പൂർത്തീകരണോദ്‌ഘാടനം ആയിരംകണ്ണി ക്ഷേത്രപരിസരത്ത് മന്ത്രി നിർവഹിച്ചു. 2021-22 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചെലവഴിച്ചാണ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ ടിപ്പു സുൽത്താൻ റോഡ് അഭിവൃദ്ധിപ്പെടുത്തിപ്പെടുത്തിയിരിക്കുന്നത്.
തുടർന്ന് 2025-26 ജനറൽ ബഡ്‌ജറ്റ് വർക്കിൽ ഉൾപ്പെടുത്തി 2.380 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന നായരങ്ങാടി-ചക്കിത്തറ-കൊച്ചന്നൂർ റോഡിന്റെയും 2024-25 വർഷത്തെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയ 2.916 കോടി രൂപ വിനിയോഗിച്ചു പ്രവർത്തനം ആരംഭിക്കുന്ന അഞ്ഞൂർ പിള്ളക്കാട് കോട്ടപ്പടി റോഡിന്റേയും നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


