നിരന്തരം വ‍്യക്തി അധിക്ഷേപം; പി വി അൻവറിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Minister P.A. Muhammad Riyaz slams P.V. Anwar for constant personal abuse

 കോഴിക്കോട്:   പി.വി. അൻവർ തനിക്കെതിരേ നിരന്തരമായി വ‍്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവർ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ പലതവണകളിലായി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നാണ് റിയാസിന്റെ പ്രതികരണം.രാഹുൽ ഗാന്ധി, പാണക്കാട് തങ്ങൾ എന്നിവരടക്കം ആരെയും താൻ വ‍്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വികസനവും രാഷ്ട്രീയവുമാണ് താൻ ചർച്ച ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 


അതേസമയം പണത്തിന് മീതെ ബേപ്പൂർ പറക്കുമെന്നും തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത‍്യമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇത്തവണ 80,000ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.


 

Tags