റോഡ് പണികളില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

gfj


റോഡ് പണികളില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയസമഭയില്‍ എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു മന്ത്രി.

അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലും സര്‍ക്കാര്‍ അംഗീകരിക്കില്ല. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ട്. ഇപ്പോള്‍ റോഡ് നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടാല്‍ കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുകയോ നഷ്ടപരിഹാരം ഈടാക്കുകയോ ചെയ്യുന്നുണ്ട്. റണ്ണിങ് കോണ്‍ട്രാക്റ്റുകള്‍ വഴി അപ്പപ്പോള്‍ കുഴികള്‍ അടയ്ക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി മറുപടിയായി പറഞ്ഞു.

അതേസമയം വകുപ്പുകളിലെ പല ഉദ്യോഗസ്ഥരും വിളിച്ചാല്‍ ഫോണുകള്‍ എടുക്കാറില്ലെന്ന അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാമര്‍ശത്തിന് ഉദ്യോഗസ്ഥരുടെ പേരുകള്‍ എഴുതിത്തന്നാല്‍ നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Share this story