തിരുവനന്തപുരത്ത് പൊലിസ് അതിക്രമം നടന്നിട്ടില്ല : മന്ത്രി ഒജെ ജനീഷ്
കണ്ണൂർ: തിരുവനന്തപുരത്ത് പൊലീസ് അതിക്രമം നടന്നിട്ടില്ലെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ മാർച്ച് നടത്തിയത് കേന്ദ്ര സർക്കാരിനെതിരെയാണ് സമരത്തെ ബിജെപി എതിർക്കുന്നത് മനസിലാക്കാം. എന്നാൽ എസ് എഫ് ഐ ക്കെന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. ജനപ്രതിനിധികൾ നിന്ന സ്ഥലത്താണ് കുപ്പിയേറുണ്ടായത് തങ്ങൾ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല പ്രതിഷേധ മാർച്ചിനെ അക്രമിച്ചത് എസ് എഫ് ഐയാണ് കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനു മെതിരെ നടത്തിയ സമരത്തിനെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നടത്തിയത് .
ചതിപ്രയോഗമാണ് യൂനിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യുടെ യുടെ കോട്ടയാണ് അവിടെ നടക്കുന്നത് ജനാധിപത്യ പ്രവർത്തനമല്ല അവിടെ നടക്കുന്നത് ഗുണ്ടായിസമാണ് അതു നിയന്ത്രിക്കപ്പെടണം വാസ്‌തവത്തിൽ തൂഫാൻ റെയ്‌ഡാണ് യൂനിവേഴ്സിറ്റി കോളേജ് ക്യാംപസിനുമുൻപിൽ നടക്കുന്നത് കോൺഗ്രസ് നടത്തുന്ന സമരം പിണറായിക്കെതിരെയെന്ന് തോന്നണമെങ്കിൽ ചില്ലറ മാനസിക പ്രശ്‌നം പോര. ബിജെപിനേതാവ് പി കെ കൃഷ്ണദാസിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചിട്ടില്ല സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബിയർ കുപ്പിയേറ് നടന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം നടത്തിവരികയാണ് പിണറായിസർക്കാരിൻ്റെ കാലത്ത് നടന്ന രക്ഷാപ്രവർത്തനമാണ് പൊലീസ് നടത്തുന്നതെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമോയെന്നും മന്ത്രി ജനീഷ് കുമാർ ചോദിച്ചു
.jpg)

