സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വൻ കുതിപ്പ്: മന്ത്രി മുഹമ്മദ്‌ റിയാസ്

muhammad riyas
muhammad riyas


സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

പൊതുമരാമത്ത്  വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. റോഡ്, പാലം, കെട്ടിട നിർമ്മാണ മേഖലകളിലെല്ലാം മുന്നേറ്റം സാധ്യമായിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് മാറ്റുവാൻ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. മാപ്രാണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ,സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം മന്ത്രി നിർവഹിച്ചു. 

 നാടിന്റെ മുഖഛായ മാറുന്നതരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും മന്ത്രി ഡോ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 16.63 കോടി രൂപ ചെലവഴിച്ച് നബാർഡ് ട്രാഞ്ചേ 28 ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം പൂർത്തീകരിച്ചത്. 

മാപ്രാണം മുതൽ നന്തിക്കര വരെയുള്ള 5.50 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ഏഴു മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ വീതി കൂട്ടുകയും ആവശ്യമായ സ്ഥലങ്ങളിൽ ഉയർത്തിയുമാണ് അത്യാധുനിക രീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ പുനർനിർമിച്ചിട്ടുള്ളത്. 

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, തൃശൂർ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി രാകേഷ്, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി റാബിയ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags