ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 Minister Muhammad Riyaz
 Minister Muhammad Riyaz

കോഴിക്കോട് :  പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമാണെന്ന്  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.നവീകരിച്ച പൊക്ലാറത്ത് താഴെ -മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തടസ്സങ്ങളെല്ലാം തട്ടിമാറ്റി ദേശീയപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ ഇടപെടും. എന്നാൽ, നിർമ്മാണത്തിൽ തെറ്റായ പ്രവണതകൾ കണ്ടാൽ അതിനോട് ഒത്തുതീർപ്പ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡിൽ മാണിക്കോത്ത് താഴെപ്പാലം മുതൽ പള്ളിയത്ത് വരെയുള്ള 1.6 കിലോമീറ്റർ ദൂരം 3 കോടി 96 ലക്ഷം രൂപ ചെലവഴിച്ചാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചത്. മാണിക്കോത്ത് താഴെ പാലത്തിന് സമീപത്തായി 150ഓളം മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും ഇൻറർലോക്ക് പതിച്ച് കൈവരിസ്ഥാപിച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭാഗത്ത് റോഡിൻ്റെ സബ് ഗ്രേഡ് ഉറപ്പിച്ചത്.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി മുജീബ് റഹ്മാൻ, വേളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ആയഞ്ചേരി പഞ്ചായത്ത് അംഗം ലിസ പുനയംകോട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം സ്വാഗതവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ നിദിൽ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Tags