ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന്റേതെന്ന് തുറന്നുപറഞ്ഞ് മന്ത്രി എം.ബി. രാജേഷ്
125 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുമെന്നത് പൊള്ളയായ വാഗ്ദാനമാണ്. നിലവിലെ 40 ശതമാനം അധികബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും കേന്ദ്രപദ്ധതിയാണെന്നും അതിന്റെ 90 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെന്നും തുറന്നുപറഞ്ഞ് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ്. മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്.
tRootC1469263">125 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുമെന്നത് പൊള്ളയായ വാഗ്ദാനമാണ്. നിലവിലെ 40 ശതമാനം അധികബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം ശരാശരി 4000 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്ക് ചെലവായി വരുന്നത്. ഇതിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. നിലവില്‍ മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്.
ബില്ലിലെ സെക്ഷന്‍ 22(2) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് വിഹിതം 60:40 എന്ന ശതമാനത്തിലേക്ക് മാറ്റുമ്ബോള്‍ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ശരാശരി 4000 കോടി രൂപ വാര്‍ഷിക ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി രൂപ സംസ്ഥാനത്തിന്റെ ബാധ്യതയിലേക്ക് മാറ്റപ്പെടും. കേരളത്തിനെതിരെ സാമ്ബത്തിക ഉപരോധം നടപ്പിലാക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 19.37 ലക്ഷം സജീവ കുടുംബങ്ങളിലായി 22.61 ലക്ഷം സജീവ തൊഴിലാളികള്‍ ഉണ്ട്. 2024-25 സാമ്ബത്തിക വര്‍ഷം 13.72 ലക്ഷം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിട്ടുള്ളതും 9.07 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതുമാണ്. ഇതുവഴി തൊഴില്‍ കൂലി ഇനത്തില്‍ 3107.914 കോടി രൂപയും, 713.05 കോടി സാധന-വിദഗ്ധ കൂലി ഇനത്തിലും മാത്രം ചെലവഴിച്ചു.
മൊത്തം ചെലവ് 4011.53 കോടി രൂപ. ഇതിന്റെ 90 ശതമാനം കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. നാട്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഈ കൂലിയില്‍ 40 ശതമാനം ഇനി സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
.jpg)


