മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം ; കേസ് വേണ്ടെന്ന് മന്ത്രി ; ജാമ്യമില്ലാ വകുപ്പ് പ്രകാരം സ്വമേധയാ കേസെടുത്ത് പൊലീസ്

k m shaji

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാന്റോസ് ജംഗ്ഷനില്‍ വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞത്.

തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിര്‍ദേശം പൊലീസ് തള്ളുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാന്റോസ് ജംഗ്ഷനില്‍ വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞത്.


ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോറിക്ഷയില്‍ കയറി പോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഓട്ടോയും തടഞ്ഞു. അര മണിക്കൂറോളമാണ് പ്രതിഷേധത്തില്‍ മന്ത്രി റോഡില്‍ കുടുങ്ങിയത്. തുടര്‍ന്ന് മന്ത്രി ഇറങ്ങി നടന്നാണ് പോയത്. മന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടായിരുന്നില്ല. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്. 

Tags