അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കി ഹൈക്കോടതി

km shaji

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രി കെ.എം. ഷാജിക്ക് ആശ്വാസം. കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ അന്വേഷണങ്ങളും നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. അത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ തുക തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.2011 മുതൽ 2020 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും, കോഴിക്കോട് ഒന്നര കോടി രൂപ ചെലവഴിച്ച് വീട് നിർമ്മിച്ചത് അനധികൃത സ്വത്തിലൂടെയാണെന്നും ആരോപിച്ചായിരുന്നു വിജിലൻസ് നടപടി. സിപിഎം പ്രവർത്തകനായ എം.ആർ. ഹരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും, ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധികൾക്കെതിരെ സംസ്ഥാന സർക്കാരും ഇ.ഡിയും സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
 

Tags