ഖാദി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിന് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ എ തുളസി
പാലക്കാട് : ഖാദി ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എ തുളസി.ഗ്രാമീണ മേഖലയിൽ ഖാദി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമെന്ന നിലയിൽ ഈ വ്യവസായത്തിന് ഇപ്പോഴുള്ള ക്ഷീണാവസ്ഥ മാറ്റാൻ സർക്കാർ ഖാദി ഉൽപ്പന്നങ്ങളുടെ പ്രചാരണം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. "ഓണം ഖാദി മേള 2026' ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ രമേഷ് പിഷാരടി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ.സരിത സമ്മാനകൂപ്പൺ വിതരണവും ആദ്യവില്പനയും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി എൽദോ,കൗൺസിലർ കെ പ്രദീപ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി എസ് സതികുമാർ, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ പി വി അഷിത,ഹാൻ്റക്സ് സൂപ്രണ്ട് എസ് രജനി, ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് സജി,കെ എസ് കൃഷ്‌ണനുണ്ണി, ഷിബി ആൻ്റണി, പി ഉദയകുമാരി, എ രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)

