നാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകള്‍ നിര്‍ണ്ണായകമെന്ന് മന്ത്രി കെ. രാജന്‍

Minister K. Rajan says statistics are crucial for the development of the country

തൃശൂർ:  നാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകള്‍ നിര്‍ണ്ണായകമാണെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. കാര്‍ഷിക സ്ഥിതിവിവരശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ ചെറിയ ചലനം പോലും നടത്താന്‍ ഗവണ്‍മെന്റിനെ സഹായിക്കുന്നത് സ്ഥിതിവിവരക്കണക്കുകളാണെന്നും അത് കൃത്യതയോടെ ചെയ്യുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

tRootC1469263">

 
ആധുനിക വിവര സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി കേരളം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കേരളത്തിലാണ് നിലവിലുള്ളതെന്നും, ഇന്ന് ഭൂമിയുടെ യഥാര്‍ത്ഥ വിനിയോഗത്തിന്റെ വിവര ലഭ്യത അനിവാര്യതയാണെന്നും, അതിനെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ഓരോ പരിശീലനവും വരാനിരിക്കുന്ന നാടിന്റെ ക്ഷേമ വികസന കാര്യങ്ങളില്‍ നിര്‍ണ്ണായക ഇടപെടലാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
 
കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ സി.പി രശ്മി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 20 വര്‍ഷത്തെ ജനന-മരണ നിരക്കുമായി ബന്ധപ്പെട്ട് വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി കെ. രാജന്‍ പ്രകാശനം ചെയ്തു.  ഇ.എ.ആര്‍.എ.എസ് സ്‌കീമിലെ വിള പരീക്ഷണങ്ങളുടെ രീതി ശാസ്ത്രവും വിളകളുടെ വിശദ വിവരങ്ങളും അടങ്ങുന്ന 'ജിസിഇഎസ് കൈപ്പുസ്തകം' വകുപ്പ് ഡയറക്ടര്‍ സി.പി രശ്മി പ്രകാശനം ചെയ്തു. സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ ബോഡിബില്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടിയ മുകുന്ദപുരം താലൂക്കിലെ വിഷ്ണു സതീഷിനെ ചടങ്ങില്‍ ആദരിച്ചു.

കാര്‍ഷിക കാര്‍ഷികേതര ഭൂവിനിയോഗത്തെ സംബന്ധിച്ച വിവരങ്ങളും വിവിധ ജലസ്രോതസ്സുകളുടെ എണ്ണം ഭൂമിയുടെ വിവിധ തരത്തിലുള്ള വിനിയോഗം വളപ്രയോഗം തുടങ്ങിയ സ്ഥിതിവിവരക്കുകള്‍ ഇ.എ.ആര്‍.എ.എസ് പദ്ധതിയിലൂടെ ശേഖരിക്കുന്നു. ഈ സര്‍വ്വെയിലൂടെ ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വിവിധ വിളകളുടെ വിസ്തൃതി, ഉല്‍പാദനം, ഉല്‍പാദന നിരക്ക് എസ്റ്റിമേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു. വകുപ്പ് തയ്യാറാക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പദ്ധതി രൂപീകരണത്തിനും സംസ്ഥാന വരുമാനം നിര്‍ണ്ണയിക്കുന്നതിനും ഉപയോഗിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സ്വകാര്യ പൊതുമേഖലയിലുള്ള വിവിധ ഏജന്‍സികളും, ആസൂത്രണം, നയരൂപീകരണം, കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന മൂല്യ നിര്‍ണ്ണയം എന്നിവയ്ക്കായി ഈ റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നു. 

ജോയിന്റ് ഡയറക്ടര്‍ എ.ആര്‍. യമുന പരിശീലനത്തിന് ആവശ്യമായ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചടങ്ങിന് ജില്ലാ ഓഫീസര്‍ പി.ജി സാബു സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ (എം.ഐ) വി. മനോജ് നന്ദിയും പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.ഡി ജോസഫ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് നിംബ ഫ്രാങ്കോ, എന്‍.എസ്.ഒ. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോളി വര്‍ഗ്ഗീസ്, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ദിദിക, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ആര്‍ ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അനസ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം സര്‍വ്വെയുടെ വിവിധ മേഖലകളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ നടന്നു.

Tags