ക്ഷേത്ര പ്രവേശനത്തിന്റെ മൂഖ്യ കാരണക്കാരൻ അയ്യങ്കാളി: മന്ത്രി കെ മുരളീധരൻ
Aug 29, 2026, 15:13 IST
1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളിയായിരുന്നുവെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1913ൽ ശ്രീമൂലം പ്രജാസഭയിൽ ബ്രിട്ടീഷുകാർക്കെതിരായും കേരളത്തിലെ അസമത്വത്തിനെതിരായും അയ്യൻകാളി നിലകൊണ്ടു. അദ്ദേഹം നയിച്ച വില്ലുവണ്ടി സമരം അക്കാലത്തു വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. അത് അന്നത്തെ സവർണ ഫാസിസത്തെ ഞെട്ടിച്ചു. ഇതിന്റെ തുടർച്ചയായി എല്ലാ കാലത്തും പുരോഗമനപരമായ കാര്യങ്ങൾ ചെയ്ത സർക്കാരാണ് യു ഡി എഫിന്റേതെന്നും മന്ത്രി പറഞ്ഞു.
.jpg)

