ഇനി റേഷൻ കടകൾ വഴി പാസ്പോർട്ടിൻ്റെ അപേക്ഷയും : മന്ത്രി ജി ആർ അനിൽ

gr-anil
gr-anil

'കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന്  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രാമ പ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും . നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ   കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും 'കെ സ്റ്റോർ' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. 

tRootC1469263">

ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻ കടകൾ കെ- സ്റ്റോർ ആക്കുന്നത് വഴി മൂല്യവർധിത സേവനങ്ങളും, ഉത്പനങ്ങളും നൽകാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകും.

ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉൽപന്നങ്ങളും കെ-സ്റ്റോർ വഴി ലഭിക്കും.ഉദ്ഘാടന ചടങ്ങിൽ മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ  അധ്യക്ഷത വഹിച്ചു.

Tags