വിലകയറ്റം പിടിച്ചു നിർത്താൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് സാധിച്ചു: മന്ത്രി ജി ആർ അനിൽ

gr-anil

കണ്ണൂർ :നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന വിധത്തിൽ പൊതുവിപണിയിൽ ഇടപെടാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വേങ്ങാട് നിലവിലുള്ള മാവേലിസ്റ്റോർ സൂപ്പർ‌മാർക്കറ്റായി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണനാളുകളിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കിയപ്പോൾ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കുന്ന രീതിയിൽ പൊതു മാർക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്ന സംവിധാനമായി സപ്ലൈകോ മാറി. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു വേർതിരിവും ഇല്ലാതെ സേവനം ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

40 വർഷങ്ങളായി വേങ്ങാട് പ്രവർത്തിച്ചു വരുന്ന മാവേലി സ്റ്റോറാണ് സൂപ്പർ മാർക്കറ്റായി ഉയർത്തിയത്. സ്ഥാപനത്തിൽ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും.വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഒ.സി ബിന്ദു ആദ്യ വില്പന നടത്തി. തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ടി ദീപു, വേങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി പത്മനാഭൻ,സി പി രജീഷ്, പി ഷിജിന, കോഴിക്കോട് സപ്ലൈകോ റീജിയണൽ മാനേജർ ഷെൽജി ജോർജ്,
തലശ്ശേരി താലൂക്ക് സ്പ്ലൈ ഓഫീസർ പ്രജുല, രാഷ്ട്രീയ പ്രതിനിധികളയാ പി പവിത്രൻ,പി ശങ്കരൻ, സിപി സലിം, ടി കെ ഖാദർ, വേങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു
 

Tags