ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ: മന്ത്രി ഡോ. ആർ. ബിന്ദു
സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം ഒരുങ്ങുന്നു. 93.25 കോടി രൂപ ചെലവിലാണ് ഹൈക്കോടതിക്കുശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നത്. നിലവിൽ കോടതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
tRootC1469263">1,68,555 ചതുരശ്ര അടിയിൽ ഏഴ് നിലകളിലായി പത്ത് കോടതികളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന കോടതി സമുച്ചയത്തിൽ നൂറ് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ജഡ്ജിമാർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്തൃതിയിലുള്ള റെക്കോർഡ് റൂം, തൊണ്ടി റൂമുകൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള ഇടവുമാണ് ഒരുക്കിയിരിക്കുന്നത്. ബേസ്മെൻ്റ് ഫ്ലോറിൽ കാന്റീൻ സൗകര്യവും ലഭ്യമായിരിക്കും. തൊട്ടു മുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന ലൈബ്രറി, കറൻ്റ് റെക്കോർഡ്സ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ മോട്ടോർ ആക്സിഡൻ്റ് ക്ലെയിം ട്രിബ്യൂണൽ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഒന്നാം നിലയിൽ അഡീഷണൽ സബ് കോടതി, പ്രിൻസിപ്പൽ സബ് കോടതി, ജഡ്ജസ് ചേംബർ, പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് പ്ലീഡർ ഓഫീസ് എന്നിവ പ്രവർത്തിക്കും.
രണ്ടാം നിലയിൽ ഫാമിലി കോടതി, കൗൺസലിംഗ് സെക്ഷൻ, ലേഡീസ് വെയിറ്റിംഗ് ഏരിയ, കോർട്ട് യാർഡ് എന്നിവയും മൂന്നാം നിലയിൽ കോടതി മുറികൾ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസ്, സെൻട്രൽ ലൈബ്രറി, മീഡിയ റൂം എന്നിവയും ലഭ്യമായിരിക്കും. നാലാം നിലയിൽ അഡീഷണൽ മുൻസിഫ് കോടതി, പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജഡ്ജസ് ചേംബർ, ഓഫീസ് റെക്കോർഡുകൾ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജഡ്ജിമാർക്കായി പ്രത്യേക ലിഫ്റ്റും ഗോവണിയും ഒരുക്കിയിരിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് പ്രത്യേകം ലിഫ്റ്റ്, ടോയിലറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ നീതിന്യായ കേന്ദ്രമായി ഇരിങ്ങാലക്കുട കോടതി സമുച്ചയം മാറും.
.jpg)


