അന്തരീക്ഷ മലിനീകരണം തടയാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധർ: മന്ത്രി സി പി ജോൺ

Due compensation will be provided to the families of the driver and conductor who died in the KSRTC bus accident: Minister C.P. John.

   അന്തരീക്ഷ മലിനീകരണം തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ വ്യക്തിക്കും ഇതിൽ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ.  കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന്റെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും തിരുവനന്തപുരം സെൻട്രൽ റെസിഡൻസി ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥവ്യതിയാനമെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെട്ട് ഇതിനെ എങ്ങനെ ലഘൂകരിക്കാം എന്നാണ് ചിന്തിക്കേണ്ടത്. വാഹനങ്ങളിൽ നിന്ന്  മാത്രമല്ല മലീമസമായ തോടുകൾ, ജലാശയങ്ങൾ എന്നിവയിലൂടെ ഉണ്ടാകുന്ന വാതക മലിനീകരണവും നിയന്ത്രിക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ കാര്യത്തിൽ നിർണായകപങ്കുവഹിക്കാനാകും. കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. മലിനീകരണത്തോത് 35 ശതമാനത്തോളം കുറയ്ക്കാനായി. കിണറുകളും തോടുകളും മറ്റ് ജലസ്രോതസ്സുകളും മലിനമാകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടവും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. പാർവതി പുത്തനാർ പോലുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. കാലാവസ്ഥാവ്യതിയാനം മൂലം കുട്ടനാട് പോലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീഷണി നേരിടുന്നു. ഈ വിഷയത്തിൽ നയപരമായ തീരുമാനങ്ങളും ജനകീയ കൂട്ടായ്മകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. നമുക്ക് ഹിതകരമല്ലാത്ത എല്ലാ വാതകങ്ങളും പുറന്തള്ളുന്നത് കുറയ്ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇത് എങ്ങനെ സാധിക്കുമെന്ന് പരിശോധിക്കപ്പെടണം. അദ്ദേഹം അഭിപ്രായപ്പെട്ടു.

 സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എൻ. അനിൽകുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ ചീഫ് റെസിലൻസ് ഓഫീസർ ശേഖർ എൽ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനും ഹരിത സാമ്പത്തിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും കാർബൺ ഫിനാൻസ്, കാർബൺ ക്രെഡിറ്റ് എന്നിവ സർക്കാർ തലത്തിൽ ലഭ്യമാക്കുക, ഹരിതതൊഴിൽ സാധ്യത പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ രൂപീകരിച്ചതാണ് കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ. കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ സംവാദ പരമ്പരയുടെ ഭാഗമായുള്ള പ്രഭാഷണവും ചർച്ചയും നടന്നു. സി ജോർജ് തോമസ്, സി കെ ശ്രീകുമാർ, നജീബ് ബിൻ ഹനീഫ്, സി കെ ദേവിക എന്നിവർ നേതൃത്വം നൽകി. പാനൽ ചർച്ചയിൽ ഉരുത്തിരിയുന്ന സുപ്രധാന ആശയങ്ങൾ സംസ്ഥാനത്തിന്റെ കാലാവസ്ഥാ വ്യതിയാന അതിജീവന നയരൂപീകരണത്തിന് വിനിയോഗിക്കും.

Tags