സ്ത്രീകേന്ദ്രീകൃത സംരംഭങ്ങൾക്ക് കൂടുതൽ പിന്തുണ: മന്ത്രി ബിന്ദു കൃഷ്ണ

Sweet revenge; Bindu Krishna wins a landslide victory in Kollam

സ്ത്രീകേന്ദ്രീകൃത സംരംഭങ്ങൾക്ക് കൂടുതൽ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന്  വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തദ്ദേശസ്ഥാപന അധ്യക്ഷർക്കും സി ഡി എസ് ചെയർപേഴ്‌സൺമാർക്കും ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ കുടുംബശ്രീ ഒരുക്കിയ ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

സമൂഹത്തിൽ ഒറ്റപെടുന്നവർക്കും നിരാലംബർക്കും ആശ്രയമാകും വിധം കുടുംബശ്രീ പ്രവർത്തിക്കണം. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ നൈപുണ്യവികസനത്തിന് മുഖ്യപങ്ക് വഹിച്ച കുടുംബശ്രീ കാലോചിതമായ പുതിയപദ്ധതികളിലേക്ക് കടക്കണം. നവീന മേഖലകളിലും ചുവടുറപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളുമായി കൈകോർത്ത് പുതുവികസന പാതതീർക്കാനാകും. സ്ത്രീകൾക്കും ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്കും കൂടുതൽ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട് - മന്ത്രി ഓർമിപിച്ചു.  

മേയർ എ കെ ഹഫീസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ രതീഷ്‌കുമാർ,  ഗ്രാമപഞ്ചായത്ത്  അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെ പ്രദീപ്, ഐ ബി സി ബി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സി സി നിഷാദ്, ഐ ബി സി ബി ജില്ലാ പ്രോഗ്രാം മാനേജർ കെ സായ് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Tags