വികസന മുന്നേറ്റത്തിന് ഭൂവിനിയോഗ നിയമഭേദഗതി പരിഗണനയിൽ: മന്ത്രി എ.പി. അനിൽകുമാർ

The high command will decide who will be the KPCC president; Minister AP Anilkumar says there is currently no power crisis in the state

കോഴിക്കോട് : വ്യവസായ സംരംഭങ്ങൾക്കും ഭവനനിർമാണത്തിനും ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ, നിലവിലുള്ള ഭൂമിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്ന നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ഇതിനായുള്ള നിയമഭേദഗതി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘വിഷൻ കൊയിലാണ്ടി @ 2040’ വികസന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്തുന്നത് കേരളത്തിൽ വലിയ വെല്ലുവിളിയാണ്. ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തോട്ടഭൂമികൾ ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ വികസന ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. നിയമഭേദഗതി യാഥാർത്ഥ്യമാകുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ സാധ്യതകൾ തുറക്കപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയുടെ വികസന സാധ്യതകൾ ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ മന്ത്രിമാരും എം.എൽ.എമാരും പങ്കെടുത്ത ചർച്ചകൾ നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന അഞ്ചുവർഷം ജില്ലയുടെ വികസന കുതിപ്പിന് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags