നെല്ലുവില വിതരണം ;കേന്ദ്രവിഹിതം 209 കോടി അനുവദിച്ചു:മന്ത്രി അനൂപ് ജേക്കബ്

AnoopJacob


തിരുവനന്തപുരം: നെല്ലെടുപ്പിൽ കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.രണ്ടാംവിള നെല്ലെടുപ്പിൽ സംസ്ഥാന പ്രോത്സാഹന വിഹിതം പൂർണതോതിൽ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോൾ നെല്ലുവില നൽകുന്നത്.

ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലുവില മുഴുവനും കൊടുത്തുതീർക്കാനാകും. 209 കോടി രൂപ ഇന്ന് റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തിൽ നിന്ന് സ്ഥിരീകരണം ലഭിച്ചു. മന്ത്രിയെന്ന നിലയിൽ, ഡൽഹിയിൽ കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകുകയും നിരന്തരം കത്തുകൾ അയക്കുകയും ചെയ്തതിൻെ്‌റ തുടർച്ചയായാണു തുക അനുവദിച്ചിരിക്കുന്നത്.

ഒട്ടും വൈകാതെ നെല്ലു വില പൂർണമായും കൊടുത്തു തീർക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പു പാലിക്കാൻ അവധി ദിവസങ്ങളിലടക്കം കർഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Tags