ഓണക്കാലത്ത് പൊതുവിപണി പരിേശാധന കർശനമാക്കും: മന്ത്രി അനൂപ് ജേക്കബ്
സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ, ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ പെതുകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, എൽപിജി ഗോഡൗണുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്താൻ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്‌ളൈ ഓഫീസർമാർ കൺവീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതൽ നിരീക്ഷണം തുടങ്ങും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനും ജില്ലാ സപ്‌ളൈ ഓഫീസർമാരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.
ഓണക്കാലത്ത് ആവശ്യമുള്ള ഭക്ഷ്യധാന്യ വിതരണം സമയബന്ധിതമായി സമയബന്ധിതമായി പൂർത്തിയാക്കും.30 ഉന്നതികളിലേയ്ക്ക് സൗജന്യമായി റേഷൻ എത്തിക്കാനുള്ള ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. അടുത്തമാസം 15 നകം നടപടികൾ പൂർത്തിയാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ഏഴിന് കാസർകോട് നടത്തും. പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ സഹകരണത്തോടെ, വയനാട്ടിൽ കൂടുതൽ ഉന്നതികളിലേയ്ക്ക് വാതിർപ്പടി വിതരണം വ്യാപിപ്പിക്കും. കേരളത്തിലെ എല്ലാ ഉന്നതികളിലും പരിശോധന നടത്തി ആവശ്യമെങ്കിൽ അവിടെയെല്ലാം പദ്ധതി നടപ്പാക്കും. പരസഹായമില്ലാത്തവർക്ക് സൗജന്യറേഷൻ എത്തിക്കാൻ ഓട്ടോറിക്ഷ തൊളിലാളികളെ സാമ്പത്തിക സഹായം നൽകി നിയോഗിക്കും. ആശാവർക്കർമാരെ നിയോഗിക്കാൻ കഴിയുമോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു.
.jpg)

