അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം: മന്ത്രി എ കെ ശശീന്ദ്രൻ

Teachers should be the frontline fighters in the fight against social evils: Minister A.K. Saseendran
Teachers should be the frontline fighters in the fight against social evils: Minister A.K. Saseendran

 
ബത്തേരി : അക്രമം, ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. സുൽത്താൻബത്തേരിയിൽ നടന്ന നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ എസ് ടി എ ) ദ്വിദിന സംസ്ഥാന "ലീഡേഴ്സ് ക്യാമ്പ് " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

tRootC1469263">

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി എം സുരേഷ് ബാബു, മുഖ്യപ്രഭാഷണം നടത്തി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി (സംഘടനാ ചുമതല ) മാത്യൂസ് ജോർജ്, സി എം ശിവരാമൻ  ,ഷാജി ചെറിയാൻ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ഡയറ്റ് പ്രിൻസിപ്പൽ കെ എം സെബാസ്റ്റ്യൻ, ഇ. ശശീന്ദ്ര ദാസ്, ഷിബു കുറുമ്പേമഠം എന്നിവർ ക്ലാസ് എടുത്തു .

ക്യാമ്പ് ഡയറക്ടർ കെ കെ ശ്രീഷു  ക്യാമ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ദേശലക്ഷ്യങ്ങളും വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി രൂപേഷ് മഠത്തിൽ സംഘടനാ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു .സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ' കെൽ' ചെയർമാനുമായ പി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ എസ് ടി എ ഭാരവാഹികളായ പി എ അഷ്റഫ്, ശ്രീജ പാലക്കാട്, സുമ വല്ലഭൻ, വി പി ബൈജു, സായൂജ് ശ്രീമംഗലം, എം കെ ബവിത, എംകെ സുരേഷ് ബാബു ,ഹനീഫ പാലക്കാട് എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

Tags